ചലച്ചിത്രം

പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ചൗഹാന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ചൗഹാന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ സഞ്ജയ് ചൗഹാന്‍ നേടിയിട്ടുണ്ട്. പാന്‍സിങ് തോമര്‍, സാഹേബ്, ബിവി ഓര്‍ ഗാംഗ്‌സ്റ്റര്‍, ഐആം കലാം തുടങ്ങിയ സഞ്ജയ് ചൗഹാന്റെ ശ്രദ്ധേയ സിനിമകളാണ്.

മധ്യപ്രദേശില്‍ ജനിച്ച സഞ്ജയ് ചൗഹാന്‍ ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റ് ആയാണ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മുംബൈയിലേക്ക് ചേക്കേറിയ സഞ്ജയ്, ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തേക്ക് പ്രവേശിച്ചു. 1990 ല്‍ ഭന്‍വാര്‍ എന്ന ക്രൈം ടിവി പരമ്പരയാണ് ആദ്യരചന.

സഞ്ജയ് ചൗഹാന്റെ ഐഎം കലാം എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മേനേ ഗാന്ധി കോ നഹി മാരാ, ധൂപ്, സുധീര്‍ മിശ്രയുടെ  ഹസാരോണ്‍ ഖവാഷേന്‍ ഐസേ തുടങ്ങിയവയും സഞ്ജയ് ചൗഹാന്റെ ശ്രദ്ധേയ രചനകളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു