ചലച്ചിത്രം

രാഖി സാവന്ത് അറസ്റ്റിൽ; നടപടി നടി ഷേർലിൻ ചോപ്രയുടെ പരാതിയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമാ ടെലിവിഷൻ താരം രാഖി സാവന്ത് അറസ്റ്റിൽ. നടി ഷേർലിൻ ചോപ്രയുടെ പരാതിയിലാണ് രാഖിയെ മുംബൈയിലെ അമ്പോലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തികയായിരുന്നു. ഇന്നലെ രാഖിയുടെ മുൻ‍കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

രാഖിയെ അറസ്റ്റു ചെയ്ത വിവരം ഷേർലിൻ ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിനും ഷേർലിനെതിരെ മോശം ഭാഷ ഉപയോ​ഗിച്ചതിനുമാണ് കഴിഞ്ഞ വർഷം രാഖി സാവന്ദിനെതിരെ പരാതി നൽകുന്നത്. തന്റെ പുതിയ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് രാഖി അറസ്റ്റിലാവുന്നത്. ഭർത്താവ് ആദിൽ ഖാനൊപ്പമാണ് താരം അക്കാദമി ആരംഭി‌ച്ചത്. 

സംവിധായകൻ സാജിദ് ഖാനെതിരെ ഷേർലിൻ ചോപ്ര നടത്തിയ മി ടു  പരാമർശവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുണ്ടാകുന്നത്. സാജിദ് ഖാനെ സഹായിക്കുന്നത് സൽമാൻ ഖാൻ ആണെന്ന് ഷെർലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സാജിദിനെ പ്രതിരോധിച്ചുകൊണ്ട് രാഖി എത്തിയത്. ഷെർലിനെക്കുറിച്ച് മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു. ഇതോടെയാണ് രാഖിക്കെതിരെ ഷെർലി അപകീർത്തികേസ് നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍