ചലച്ചിത്രം

'മൂന്ന് ദിവസം ആവർത്തിച്ച് കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരും': വിനായകനെ പിന്തുണച്ച് സജീവൻ അന്തിക്കാട്

സമകാലിക മലയാളം ഡെസ്ക്

മ്മൻ ചാണ്ടിക്ക് എതിരായ പ്രതികരണത്തിൽ നടൻ വിനായകന്റെ വീട് കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിനെതിരെ സംവിധായകൻ സജീവൻ അന്തിക്കാട്. വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ  നമ്മുടെ നാട്ടിൽ  ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായി എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടി നല്ലവനായിരുന്നു. മൂന്ന് ദിവസം ആവർത്തിച്ച് കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സജീവൻ അന്തിക്കാടിന്റെ കുറിപ്പ്

വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ  ഒരഭിപ്രായം പറഞ്ഞു; 
അതിനയാളുടെ  ഫ്ലാറ്റിന്റെ ജനൽ ചില്ല്  എറിഞ്ഞുടച്ച  കോൺഗ്രസ് പ്രവർത്തകർ വളരെ നിരാശജനകമായ ഭാവിയാണ് മുന്നോട്ടു വെക്കുന്നത്.
ഉമ്മൻ ചാണ്ടി നല്ലവനായിരുന്നു , ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് ... ഇതൊക്കെ ശരിതന്നെയെങ്കിലും രണ്ടു മൂന്ന് ദിവസം ഇതു തന്നെ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ - കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരും.
അതു മാത്രമെ ടിയാന്റെ  പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കേണ്ടതുള്ളൂ.
വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ  നമ്മുടെ നാട്ടിൽ  ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായിരിക്കുന്നു.
ഈ മനോഭാവത്തിന്റെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമൊന്നും ഒന്നുമല്ല .

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍