ചലച്ചിത്രം

രജനീകാന്തിന്റെ സഹോദരൻ 80ാം വയസിൽ സിനിമയിലേക്ക്, മാമ്പഴ തിരുടിയിൽ പ്രധാന വേഷത്തിൽ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്തിന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവു ഗെയ്ക്‌വാദ് സിനിമയിലേക്ക്. എൺപതാം വയസിലാണ് അഭിനയത്തിലേക്കുള്ള സത്യനാരായണ റാവുവിന്റെ അരങ്ങേറ്റം. ‘മാമ്പഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ എംആർഎം റജീമാണ് സംവിധായകൻ.

രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തിൽ ചിത്രീകരണം തുടങ്ങി. ശ്രീലങ്കൻ സ്വദേശി മദനൻ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷൻസാണ് നിർമിക്കുന്നത്. ലിബിയയാണ് നായിക.

രജനീകാന്ത് ആരാധകര്‍ക്ക് ഏറെ പരിചിതനാണ് സത്യനാരായണ റാവു. 1970കളിലെ രജനിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് പറയുന്നതിനായി അദ്ദേഹം ടെലിവിഷനിലും പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മൂത്ത സഹോദരനെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് രജനീകാന്ത് പറയാറുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു