ചലച്ചിത്രം

'രഹസ്യ'മായി ഒന്നു കാണാൻ പറ്റുമോ എന്ന് മലയാളി ആരാധികയുടെ പരസ്യമായ ചോദ്യം, ആദ്യം പതറി പിന്നെ മറുപടി പറഞ്ഞ് സിദ്ധാർഥ്

സമകാലിക മലയാളം ഡെസ്ക്

'രഹസ്യമായി കാണാൻ പറ്റുമോ' എന്ന് പരസ്യമായി ചോദിച്ച ആരാധികയ്‌ക്ക് മറുപടി നൽകി നടൻ സിദ്ധാർഥ്. 2003ൽ ബോയിസ് എന്ന ചിത്രത്തിലൂടെ സിനിമ രം​ഗത്തെത്തിയ സിദ്ധാർഥിന്റെ കരിയർ നിരവധി ഉയർച്ച താഴ്ചയിലൂടെയാണ് കടന്നു പോയത്. താരം സിനിമ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയത് ആഘോഷിക്കുകയാണ് ​ഗലാട്ട മീഡിയ തമിഴ്.

അതിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിൽ ആരാധകരുമായി നേരിട്ട് സംസാരിക്കുന്നതിനിടെയായിരുന്നു കൊച്ചിയിൽ നിന്നുള്ള ആരാധികയുടെ അപ്രതീക്ഷിത ചോദ്യം. 'പ്രൈവറ്റായി മീറ്റ് ചെയ്യാന്‍ പറ്റുമോ' എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ചോദ്യം കേട്ട് ആദ്യം ഒന്ന് പതറിയെങ്കിലും സിദ്ധാർഥ് മറുപടി നൽകി.

'എനിക്ക് വലിയ സ്വകാര്യതകളൊന്നും ഇല്ല, അതുകൊണ്ട് നമ്മൾ ഇപ്പോൾ കണ്ടില്ലേ അതു മതി'- എന്ന് താരം മറുപടി നൽകി. അഭിമുഖത്തിലെ ഈ ഭാ​ഗം മാത്രം എഡിറ്റ് ചെയ്‌ത് ഇപ്പോൾ സിദ്ധാർഥ് ഫാൻസ് ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. സിദ്ധാർഥിന്റെ പ്രണയവും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയായിരുന്നു ആരാധികമാരുടെ ചോദ്യങ്ങൾ.

'ഒരുപാട് പ്രണയിച്ചിട്ടുള്ള ആളാണ് ഞാൻ, അത് പോലെ തന്നെ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. ബ്രേക്കപ്പിന്റെ വേദന നന്നായി അനുഭവിച്ചത് കൊണ്ട് ഒരു കാര്യം പറയാൻ പറ്റും. ശത്രുവിന് മാത്രമല്ല, ഏറ്റവും ഇഷ്ടപ്പെടുന്നവർക്ക് പോലും നമ്മളെ നിയന്ത്രിക്കാനുള്ള അനുവാദം നൽകരുത്. നമ്മുടെ ഇമോഷൻസ് നമ്മളിൽ ഭദ്രമായിരിക്കണം'.

ആരെയെങ്കിലും തീവ്രമായി പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'എന്നെ പ്രണയിച്ചവർ എല്ലാം എന്നെ പുറകെ നടന്ന് പ്രണയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ആരെയെങ്കിലും പിന്നാലെ നടന്ന് പ്രണയിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്' - സിദ്ധാർത്ഥ് പറയുന്നത്. സ്ത്രീ സംവിധായികമാരുടെ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, 'സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഞാൻ ജെന്റർ നോക്കാറില്ല' എന്നായിരുന്നു നടന്റെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്