ചലച്ചിത്രം

ചേട്ടന്റെ സംവിധാനത്തിൽ13 വർഷത്തിന് ശേഷം ഭാവന തമിഴിൽ; നിർമാണം ഭർത്താവ് 

സമകാലിക മലയാളം ഡെസ്ക്

തിമൂന്ന് വർഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചു വരുന്നു. ഭാവനയുടെ സഹോദരൻ ജയ​ദേവ് സംവിധാനം ചെയ്യുന്ന 'ദി ഡോർ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയും ഭർത്താവ് നവീനുമാണ് ചിത്രം നിർമിക്കുന്നത്. 

ഭാവനയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രിയപ്പെട്ടവൾക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയരാജും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഭാവനയാണ് പ്രധാനവേഷത്തിലെത്തുന്നത്. 2010ൽ അജിത്ത് നായകനായ 'അസൽ' എന്ന ചിത്രത്തിലായിരുന്നു തമിഴിൽ ഭാവന ഏറ്റവും അവസാനം അഭിനയിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ ആയിരുന്നു 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതേസമയം കന്നഡയിൽ താരം സജീവമായിരുന്നു. 'പിങ്ക് നോട്ട്', 'കേസ് ഓഫ് കൊന്ദന' എന്നിങ്ങനെ രണ്ട് പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം കന്നഡത്തില്‍ പുറത്തെത്താനുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന സിനിമയിലും ഭാവനയാണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

നാലാം വട്ടവും കിരീടം; പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം മാഞ്ചസ്റ്റര്‍ സിറ്റി വക!

'ദളപതി 69' ൽ നായികയായെത്തുന്നത് അപർണ ബാലമുരളി ?

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി