ചലച്ചിത്രം

'സൗന്ദര്യവും നിറവുമില്ലെന്ന് അവർ മുഖത്തു നോക്കി പറഞ്ഞു'; ദുരനുഭവം പങ്കുവെച്ച് ശോഭിത ധുലിപാല

സമകാലിക മലയാളം ഡെസ്ക്

രിയറിന്റെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ അവ​ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ശോഭിത ധുലിപാല. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലെ വാനതി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് ശോഭിത ധുലിപാല. തുടക്കത്തിൽ എല്ലാം ഒരു യുദ്ധമാണ്. പരസ്യ ഓഡിഷനുകളിൽ പോകുമ്പോൾ തനിക്ക് നിറമില്ലെന്നും വേണ്ടത്ര സുന്ദരിയല്ലെന്നും മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശോഭിത തുറന്നു പറഞ്ഞു.

എന്നാൽ ഇതിനേക്കുറിച്ച് ആലോചിച്ച് സമയം കളയാതെ സർ​ഗാത്മകമായി എന്തെങ്കിലും ചെയ്ത് സിനിമാമേഖലയിൽ നിലയുറപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് ശോഭിത പറഞ്ഞു. വലിയൊരു വാണിജ്യ സിനിമാ സംവിധായകൻ തന്നെ അന്വേഷിച്ചെത്തി അവസരം നൽകുന്നതിന് കാത്തുനിൽക്കാതെ ഓഡിഷന് പോകാനും കഴിവിന്റെ പരമാവധി നൽകാനുമായിരുന്നു തന്റെ തീരുമാനമെന്നും ശോഭിത പറഞ്ഞു.

ദുൽഖർ സൽമാന്റെ കുറിപ്പ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. സിതാര, അമേരിക്കൻ ചിത്രമായ മങ്കി മാൻ എന്നിവയാണ് ശോഭിതയുടേതായി വരാനിരിക്കുന്ന സിനിമകൾ. ദ നൈറ്റ് മാനേജർ 2 എന്ന വെബ് സീരീസും താരമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ