ചലച്ചിത്രം

മലയാളത്തിൽ ഇടവേളയെടുത്തത് മനപൂർവം, കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ജയറാം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ നിന്നും ഇടവേള എടുത്തത് മനപൂർവമെന്ന് നടൻ ജയറാം. നല്ലൊരു പ്രോജക്ട് കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു. അത് വെറുതെ ആയില്ലെന്നും പാലക്കാട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ജയറാം പറഞ്ഞു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'എബ്രഹാം ഓസ്‌ലർ' എന്ന ചിത്രത്തിലാണ് ജയറാം മലയാളത്തിൽ ഇനി അഭിനയിക്കുന്നത്. 'എബ്രഹാം ഓസ്‌ലർ' വളരെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രമായിരിക്കുമെന്നും മലയാളത്തിലേക്കുള്ള തന്റെ വലിയൊരു തിരിച്ചു വരവായിരിക്കും ചിത്രമെന്നും താരം പറഞ്ഞു. 

'കഴിഞ്ഞ 35 വർഷത്തിനിടെ എല്ലാവരുടെയും സ്നേഹത്താൽ നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. ഇതരഭാഷയിലും അഭിനയിക്കാൻ ഭാ​ഗ്യം കിട്ടി. ഇതൊക്കെ നമ്മളെ തേടി വരേണ്ടതാണ്. തെലുങ്കിൽ ഇപ്പോൾ നിരവധി പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. നാളെ മഹേഷ് ബാബുവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അതിന് ശേഷം രാം ചരണിനൊപ്പം, ശങ്കർ സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പവും അഭിനയിക്കുന്നുണ്ട്. കന്നടയിൽ രാജ് കുമാറിന്റെ മകൻ ശിവ രാജ് കുമാറിന്റെ ​ഗോസ്റ്റ് എന്ന ചിത്രത്തിൽ വളരെ പ്രധാന വേഷമാണ് ചെയ്യുന്നത്'- ജയറാം പറഞ്ഞു.  

മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയൻ സെൽവനിലാണ് തമിഴിൽ അവസാനമായി അഭിനയിച്ചത്. തമിഴിന്റെ ചരിത്രം പറയുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു. മലയാളത്തിൽ മിഥുൻ മാനുവൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോ​ഗമിക്കുകയാണ്. എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നും താരം പറഞ്ഞു. 2019 ൽ പട്ടാഭിരാമനു ശേഷം 2022ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു