ചലച്ചിത്രം

കാത്തിരുന്ന നിമിഷം; 'നാട്ടു നാട്ടു'വിന് ഓസ്കർ, ഇന്ത്യക്ക് സമർപ്പിച്ച് കീരവാണി

സമകാലിക മലയാളം ഡെസ്ക്

ലൊസാഞ്ചലസ്: 95–ാം ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. എസ് എസ് രാജമൗലിയുടെ ആർആർആർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. ആർആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച "നാട്ടു.. നാട്ടു..."വെന്ന ഗാനത്തിനാണ് പുരസ്കാരം. 

എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. 

കാർപ്പെൻഡർ ബാൻഡിന്റെ പാട്ടുകേട്ട് വളർന്ന താൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു എന്നാണ് പുരസ്കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

നേരത്തെ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. "ദി എലിഫന്റ് വിസ്പെറേഴ്സ്" ആണ് പുരസ്കാരം നേടിയത്. തമിഴ്‌നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ്‌ ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തികിയും ഡോക്യുമെന്ററി നിർമാതാവ് ഗുനീത് മോംഗയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി