ചലച്ചിത്രം

'അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു'; പഴയ നായികയുടെ ട്വീറ്റ് വൈറലായി; വിമർശനവുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തെന്ന് താരത്തിന്റെ പഴയ സിനിമയിലെ നടി ഭാനുശ്രീ മെഹ്റ. മലയാളത്തിൽ വരൻ എന്ന പേരിൽ റിലീസ് ചെയ്ത വരുഡു എന്ന ചിത്രത്തിലെ നായികയാണ് ഇവർ. അല്ലു അർജുന്റെ സിനിമയിൽ നായികയായിട്ടും തനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചത്. അല്ലു അർജുൻ ബ്ലോക്ക് ചെയ്തു എന്നു വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടും പങ്കുവച്ചിരുന്നു. 

"നിങ്ങൾ എപ്പോഴെങ്കിലും വഴി അറിയാതെ നിന്നുപോയിട്ടുണ്ടോ?, ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചു. എന്നാല്‍ പിന്നീട് എനിക്കൊരു ജോലിയും തുടര്‍ന്ന് ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളില്‍ രസം കണ്ടെത്താന്‍ ഞാൻ പഠിച്ചു - പ്രത്യേകിച്ചും ഇപ്പോൾ നോക്കൂ അല്ലു അർജുൻ എന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു"- എന്നാണ് ഭാനുശ്രീ കുറിച്ചത്. 

അതിനു പിന്നാലെ നടിക്കെതിരെ വിമർശനവുമായ അല്ലു അർജുന്റെ ആരാധകർ എത്തി. കരിയര്‍ നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം. വൈകാതെ മറ്റൊരു ട്വീറ്റുമായി ഭാനുശ്രീ എത്തുകയായിരുന്നു. അല്ലു തന്നെ ട്വിറ്ററിൽ അൺബ്ലോക്ക് ചെയ്തു എന്ന സന്തോഷവാർത്തയുമായാണ് നടി എത്തിയത്. തന്‍റെ കരിയറിലെ തിരിച്ചടികളുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. 

എന്നാൽ അല്ലു ആരാധകരുടെ വിമർശനം തുടർന്നതോടെ മറ്റൊരു വിഡിയോയുമായി താരം എത്തി.  വളരെ സംഭവ ബഹുലമായിരുന്നു ഇന്നത്തെ ദിവസം. ശുഭരാത്രി. എന്‍റെ ട്വീറ്റ് അല്ലു അർജുൻ ആരാധകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞാനും അല്ലു ആരാധികയാണ്. എന്റെ സ്വന്തം കരിയറിലെ പ്രശ്നങ്ങളെക്കുറിച്ച് ഞാന്‍  തമാശ പറയുകയായിരുന്നു. നമുക്ക് സ്നേഹവും ചിരിയും പ്രചരിപ്പിക്കാം, വിദ്വേഷമല്ല- എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചത്. 

​ഗുണശേഖർ സംവിധാനം ചെയ്ത വരുഡു 2010ലാണ് റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ നായകനായി എത്തിയ ചിത്രം ആര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഭാനുശ്രീയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറിൽ മുന്നേറ്റം നടത്താൻ ഭാനുശ്രീയ്ക്ക് സാധിച്ചില്ല. ചെറിയ സിനിമകളിൽ അഭിനയിക്കുന്ന താരം ഇപ്പോൾ യൂട്യൂബിൽ സജീവമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ