ചലച്ചിത്രം

'നീലവെളിച്ചം' റിലീസ് തീയതി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'നീലവെളിച്ച'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. താരം തന്നെയാണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലവെളിച്ചം'. 

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 
കഥകളുടെ സുൽത്താനായ ബഷീറിനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്. 

പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി