ചലച്ചിത്രം

ഗായകൻ സോനു നി​ഗമിന്റെ അച്ഛന്റെ വീട്ടിൽ മോഷണം; 76 ലക്ഷം കവർന്നു, മുൻ ഡ്രൈവർ പിടിയിൽ​

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഗായകൻ സോനു നി​ഗമിന്റെ പിതാവ് അ​ഗംകുമാറിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷണം പോയി. മുംബൈയിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡ്രൈവർ രെഹാൻ അറസ്റ്റിലായി. സോനു നി​ഗമിന്റെ സഹോദരി നികിതയുടെ പരാതിയിലാണ് അറസ്റ്റ്. 

അന്ധേരിയിലെ ഒഷിവാരയിലുള്ള വിൻഡ്സർ ഗ്രാൻഡ് അപ്പാർട്ട്മെന്റിലാണ് അഗംകുമാർ നിഗം താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവയിൽ താമസിക്കുന്ന നികിതയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാനായി അ‌​ഗംകുമാർ പോയിരുന്നു. തിരിച്ച് വീട്ടിൽ എത്തിയ അദ്ദേഹം മകളെ വിളിച്ച് വീട്ടിൽ നിന്ന് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയിച്ചു. അലമാരയിലെെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. 

തൊട്ടടുത്ത ദിവസം മകന്റെ വീട്ടിൽ പോയി വൈകിട്ടോടെ തിരിച്ചെത്തിയ അഗംകുമാർ വീണ്ടും വീട്ടിൽ മോഷണം നടന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തവണ 32 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് മുൻ ഡ്രൈവറായ രെഹാൻ ബാ​ഗുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ അകത്തു പ്രവേശിച്ചതെന്നാണ് ആരോപിക്കുന്നത്. എട്ട് മാസത്തോളം അഗംകുമാറിന്റെ ഡ്രൈവർ ആയിരുന്ന രെഹാനെ, അടുത്തിടെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നുവെന്നാണ് ഇവർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി