ചലച്ചിത്രം

ആദിത്യ കരികാലനെ വധിക്കാൻ നന്ദിനി; വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ 2; ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2ന്റെ ട്രെയിലർ പുറത്ത്. പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ചോള രാജാവിന്റെ കിരീടധാരണവും  ആദിത്യ കരികാലനെ കൊല്ലാനുള്ള നന്ദിനിയുടെ പദ്ധതികളുമാണ് ട്രെയിലറിൽ പറയുന്നത്. ചിത്രം ഏപ്രിൽ 28നാണ് പ്രേക്ഷകരിലേക്ക് എത്തുക. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. വന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. രാജരാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. 

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തില്‍ സംഗാതം ഒരുക്കിയിരിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. സെപ്റ്റംബറിലാണ് ലോകവ്യാപകമായി പൊന്നിയിന്‍ സെല്‍വന്‍ 1 റിലീസിന് എത്തിയത്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറിയിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത