ചലച്ചിത്രം

'പാട്ടുകളെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചു'; നീലവെളിച്ചത്തിലെ ഗാനങ്ങള്‍ക്കെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം; ആഷിഖ് അബുവിന് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലവെളിച്ചത്തിന്റെ പാട്ടുകള്‍ക്ക് എതിരെ സംഗീതസംവിധായകന്‍ എംഎസ് ബാബുരാജിന്റെ കുടുംബം. ബാബുരാജ് സംഗീതം നല്‍കിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പാട്ടുകള്‍ റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്. നീലവെളിച്ചത്തിന്റെ നിര്‍മാതാവ് കൂടിയായ ആഷിഖ് അബുവിന് വക്കീല്‍ നോട്ടീസ് അയച്ചു. 

ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നും പിന്‍വലിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ പരാതി നല്‍കി. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാര്‍ഗവീനിലയത്തിലെ പാട്ടുകള്‍ ആഷിഖ് അബുവിന്റെ സിനിമയ്ക്കു വേണ്ടി റീമിക്‌സ് ചെയ്തതെന്ന് ജബ്ബാര്‍ ആരോപിച്ചു.  

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ബഷീറിന്റെ ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താമസമെന്തേ വരുവാന്‍, അനുരാഗ മധുചഷകം എന്നീ ഗാനങ്ങളുടെ റീമിക്‌സ് പുറത്തുവന്നു. ബിജിബാലാണ് റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍