ചലച്ചിത്രം

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 11 ലക്ഷം; സഹായഹസ്തവുമായി ജോഷിയുടെ 'ആന്റണി' ടീം

സമകാലിക മലയാളം ഡെസ്ക്

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി ജോഷി ചിത്രം ആന്റണി. സിനിമയിലെ ‌താരങ്ങളും അണിയറ പ്രവർത്തകരും ചേർന്നാണ് 11 ലക്ഷം രൂപ സഹായമായി നൽകിയത്. സിനിമയുടെ ഭാ​ഗമായ എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകി. കൂടാതെ നിർമാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് സഹായം എത്തിച്ചത്. 

ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിൽ ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രൊഡ്യൂസറായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റു അണിയറ പ്രവർത്തകരും ചേർന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി  കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി. ഈ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കാണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കിൽ അത് വലുതായി കാണുന്നു എന്നും താരങ്ങൾ പ്രതികരിച്ചു. 

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. സുരേഷ് ​ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നേരത്തെ ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും