ചലച്ചിത്രം

'അന്നെന്നെ കൂക്കിവിളിച്ചു, കുരിശേറ്റി; നോട്ടയേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഉള്ളം തണുത്തു'

സമകാലിക മലയാളം ഡെസ്ക്

ർണാടക തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുടെ പരാജയത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. വ്യക്തിപരമായി തനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ് എന്നാണ് അദ്ദേഹം കുറിച്ചത്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ തെര‍ഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി തന്നെ കൂക്കിവിളിക്കുകയും കുരിശിലേറ്റുകയും ചെയ്തു. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് തന്റെ ഉള്ളം ഒന്ന് തണുത്തതെന്നും ജോയ് മാത്യു കുറിച്ചു. 

ജോയ് മാത്യുവിന്റെ കുറിപ്പ്

ഞാനൊരു കോൺഗ്രസ്സ്കാരനല്ല.
എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ 
പ്രതീക്ഷകൾ നൽകുന്നു എന്നതാണ്.
വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ 
കർണ്ണാടക ബലിയാണ്.
സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന്
ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും  പാർട്ടി 
എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി .
എന്നാൽ കർണാടകത്തിൽ 
നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.
അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ.
കോൺഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ് .
ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്.
മറ്റവൻ അടിപടലം ഇല്ലാതായി.
ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു