ചലച്ചിത്രം

പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷനിൽ ഇഡി പരിശോധന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൊന്നിയിൻ സെൽവൻ, വിക്രം തുടങ്ങിയ  സുപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷനിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന.ചെന്നൈയിലെ ഓഫീസടക്കം 10 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. 

പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 എന്നീ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ട്. 492 കോടിയായിരുന്നു പൊന്നിയിൻ സെൽവൻ 1 ചിത്രത്തിന്റെ ലൈഫ് ടൈം ​ഗ്രോസ്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും മികച്ച വിജയം നേടി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ നിർമാണ കമ്പനിയിൽ പരിശോധന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി