ചലച്ചിത്രം

ജയറാമിന്റെ 'അബ്രഹാം ഓസ്‍ലര്‍', സംവിധാനം മിഥുൻ മാനുവൽ തോമസ്; ഫസ്റ്റ് ലുക്ക് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സിനിമകളിലെ സ്ഥിരസാന്നിധ്യമാണെങ്കിലും നടൻ ജയറാം മലയാളത്തിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഇപ്പോഴിതാ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം പ്രധാന വേഷത്തിൽ എത്തുന്നത്. ‘അബ്രഹാം ഓസ്‍ലര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

സോൾട്ട് ആൻ പെപ്പർ ലുക്കിൽ ​ഗൗരവത്തിൽ ഇരിക്കുന്ന ജയറാമിനെയാണ് പോസ്റ്ററിൽ കാണുന്നത്. അഞ്ചാം പാതിരയ്ക്കുശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം മെഡിക്കൽ ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കും. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഇര്‍ഷാദ് എം. ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ജഗദീഷ്, സായ് കുമാര്‍, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളാണ് ജയറാമിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്