ചലച്ചിത്രം

'ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ' ടീന ടർണർ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബേൺ: സംഗീത ഇതിഹാസം ടീന ടർണർ അന്തരിച്ചു. 83 വയസായിരുന്നു. 'ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ' എന്നറിയപ്പെടുന്ന ടീന കാൻസർ, സ്ട്രോക്ക് തുടങ്ങി വിവിധ രോ​ഗങ്ങളെ തുടർന്ന്  ദീർഘനാളായി ചികിത്സയിലായിരുന്നു.

സ്വിറ്റ്‌സർലൻഡിലെ കുസ്‌നാച്ചിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.1994 മുതൽ അമേരിക്കൻ വംശജയായ ടീന ടർണർ ഭർത്താവും ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനൊപ്പം സ്വിറ്റ്സർലൻഡിലായിരുന്നു താമസം. 2013-ൽ സ്വിസ് പൗരത്വം നേടി. അടുത്ത കാലത്ത് കുടലിൽ കാൻസർ പിടിപ്പെട്ട ടീന ടർണർ നീർഘനാളായി ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടുകളായി ബിൽബോർഡ് ടോപ്പ് 40 ഹിറ്റുകൾ ടീന ടർണർ നേടി. ഗ്രാമി പുരസ്‌കാരം, കെന്നഡി സെന്റർ ബഹുമതി, റോക്ക് എൻ റോൾ ഹാൾ ഓഫ് ഫെയിമിൽ പ്രവേശനം എന്നിവയും താരം നേടിയിട്ടുണ്ട്. 

2008 ൽ സം​ഗീത ലോകത്തു നിന്നും വിരമിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013 ലായിരുന്നു  ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനുമായുള്ള വിവാഹം. 2018 ൽ ലണ്ടൻ മ്യൂസിക്കലിന്റെ പ്രീമിയറിലാണ് ടീന ടർണർ അവസാനമായി പങ്കെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍