ചലച്ചിത്രം

'പ്ലസ് ടുവിൽ ആദ്യപ്രണയം, കാമുകന്റെ അപ്രതീക്ഷിത മരണം, എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു'; വിൻസി അലോഷ്യസ്

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് വിന്‍സി അലോഷ്യസ്. ഇപ്പോള്‍ തന്റെ പ്രണയത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു തന്റെ ആ​ദ്യ പ്രണയം. കാമുകന്റെ അപ്രതീക്ഷിത മരണം തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു എന്നുമാണ് വിൻസി പറയുന്നത്. 

പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. കടുത്ത വിഷാദത്തിലായി. പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ തന്റെ ബ്രേക്കപ്പുകൾ അത്രയ്ക്ക് വിഷമിപ്പിക്കാറില്ല എന്നാണ് വിൻസി പറയുന്നത്. ചില ആളുകൾ പോകുമ്പോൾ വിഷമം തോന്നുമെങ്കിലും ചിലരുമായി വേർപിരിയുന്നത് രസകരമായിട്ടായിരിക്കുമെന്നും താരം പറഞ്ഞു. 

താനിപ്പോൾ പ്രണയത്തിലാണെന്നും വിൻസി വെളിപ്പെടുത്തി. തന്റെ ഐഡിയോളജികളൊന്നും ഉൾക്കൊള്ളിക്കാതെ ആ വ്യക്തിയെ പ്രണയിച്ചുകൊണ്ടിരിക്കുകയാണെന്നും അത് മനോഹരമാണെന്നും താരം പറഞ്ഞു. ഒരു റിലേഷൻഷിപ്പിലാണെങ്കിൽ ഞാന്‍ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ​ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫീലിം​ഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ. അത് മനോഹരമാണ്'- വിൻസി പറഞ്ഞു. 

രേഖയാണ് വിൻസിയുടേതായി പുറത്തിറങ്ങിയ അവസാനചിത്രം. ടൈറ്റിൽ കഥാപാത്രത്തിലാണ് വിൻസി എത്തിയത്. ചിത്രം മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്‍റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്