ചലച്ചിത്രം

'ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നീട് ചെയ്യേണ്ടി വരും; എന്തിന് വെറുതെ രണ്ടു വര്‍ഷം കളയണം?': കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നടന്‍

സമകാലിക മലയാളം ഡെസ്ക്


സിനിമ- സീരിയല്‍ രംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാവാറുണ്ട്. പല നടന്മാരും തങ്ങള്‍ നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ടെലിവിഷന്‍ താരം അങ്കിത് ഗുപ്തയുടെ തുറന്നു പറച്ചിലാണ്. 

കരിയറിന്റെ തുടക്കത്തില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ഓഫര്‍ വാഗ്ദാനം ചെയ്തുകൊണ്ട് വിളിച്ചുവരുത്തി ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് പറയും. ഓഫറുകളുമായി ആളുകള്‍ നമ്മളെ വിളിക്കും, കുറേപ്പെടുടെ പേരുകള്‍ പറഞ്ഞ് അവരുടെ കഥകള്‍ പറയും. അവരെ താനാണ് കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞ്, അവര്‍ പറയുന്നതെല്ലാം നമ്മളെ ചെയ്യിക്കാന്‍ വേണ്ടിയാണ് അത്. എല്ലാവരും ഇത് ചെയ്യുന്നുണ്ട് അങ്കിത്. നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യണമെന്നുണ്ടോ? ഇങ്ങനെയാണ് അത് സാധ്യമാകുക. നിങ്ങള്‍ ഇപ്പോള്‍ ഇത് ചെയ്തില്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന് ഇത് ചെയ്യാമെന്ന് പറയും. 2-3 വര്‍ഷം നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടോ.- എന്നാണ് അവര്‍ പറയുക. 

ഞാന്‍ ചില ആളുകളെ കണ്ടിട്ടുണ്ട്. കാമറയ്ക്കു മുന്നില്‍ അവരെക്കുറിച്ച് പറയാമോ എന്നെനിക്ക് അറിയില്ല. അവര്‍ നമുക്ക് മുന്നില്‍ മുട്ട് കുത്തി നിന്നുകൊണ്ട് പറയും, നിങ്ങളെയൊന്ന് തൊട്ടോട്ടെ, അത് മതി മറ്റൊന്നും വേണ്ടെന്ന്.- അങ്കിത് കൂട്ടിച്ചേര്‍ത്തു. നേരത്തെ നടന്‍ ശിവ് താക്കറെയും കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു