ചലച്ചിത്രം

'സ്നേഹം എന്തെന്ന് കാണിച്ച് എന്റെ ഓമന എല്ലാവരുടേയും ഹൃദയം കവർന്നു': കാതൽ സിനിമയെ പ്രശംസിച്ച് സൂര്യ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെ മനം കവരുകയാണ്. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് തമിഴ് സൂപ്പർതാരം സൂര്യ പങ്കുവച്ച കുറിപ്പാണ്. മമ്മൂട്ടിയേയും ജ്യോതികയേയും ജിയോ ബേബിയേയും മറ്റ് അണിയറ പ്രവർത്തകരേയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്. മനോഹരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ഇതുപോലെയുള്ള സിനിമകൾ ലഭിക്കും എന്നാണ് സൂര്യ കുറിച്ചത്.

‘മനോഹരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.’’ എന്നാണ് സൂര്യ കുറിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ തന്നെ കാതൽ സിനിമയിലുള്ള പ്രതീക്ഷ സൂര്യ പങ്കുവച്ചിരുന്നു. നടി സാമന്തയും കാതൽ സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ഈ വർഷത്തെ മികച്ച ചിത്രമാണ് കാതൽ എന്നാണ് താരം കുറിച്ചത്. മമ്മൂട്ടി തന്റെ ​ഹാറോ ആണെന്നും കുറിച്ചിരുന്നു. സ്വവർ​ഗ പ്രണയത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമാണ് കാതൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി