ചലച്ചിത്രം

നടി ഗായത്രി ജോഷിയും ഭര്‍ത്താവും വാഹനാപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

റോം: നടി ഗായത്രി ജോഷിയും ഭര്‍ത്താവും വാഹനാപകടത്തില്‍  അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറ്റലിയില്‍ വെച്ചാണ് നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നടിയും ഭര്‍ത്താവ് വികാസ് ഒബ്‌റോയിയും അവധിക്കാലം ആഘോഷിക്കാനാണ് ഇറ്റലിയിലെത്തിയത്. 

നടിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയും ഫെരാരി കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫെരാരി കാറിലുണ്ടായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ അപകടത്തില്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഫെരാരി കാറിന് തീപിടിക്കുകയും ചെയ്തു. 

വാനിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കാറുകള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട വാനും റോഡില്‍ മറിഞ്ഞു. ഷാറൂഖ് ഖാന്‍ ചിത്രമായ സ്വദേശില്‍ അഭിനയിച്ച് താരമാണ് ഗായത്രി ജോഷി. മോഡല്‍ കൂടിയായ താരം നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും