ചലച്ചിത്രം

പൃഥ്വിരാജ് ഈസ് ബാക്ക്: വിശ്രമകാലം അവസാനിച്ചു, ഇനി എമ്പുരാൻ തിരക്കിൽ; സെറ്റ് സന്ദർശിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാൻ. പരിക്കിനെത്തുടർന്ന് പൃഥ്വിരാജ് വിശ്രമത്തിലായതോടെ ചിത്രം എന്നു തുടങ്ങും എന്ന് ആശങ്ക നിലനിന്നിരുന്നു. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. എമ്പുരാന്റെ സെറ്റ് കാണാൻ എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. 

എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുന്നതായി നേരത്തേ വാർത്തകൾ എത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന കുറുപ്പംപടി രായമംഗലം നെല്ലിമോളത്താണ് താരം അപ്രതീക്ഷിതമായി എത്തിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ചിത്രത്തിനായി 40 ദിവസമായി പാറയ്ക്കല്‍ ശശിധരന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ വാടകയ്‌ക്കെടുത്ത് ഹെലികോപ്ടര്‍ നിര്‍മാണം നടക്കുകയാണ്. ലോറി രൂപമാറ്റം നടക്കുന്ന ജോലിയുമുണ്ട്. 20ന് നിര്‍മാണം പൂര്‍ത്തിയാക്കും. ലഡാക്കിലേക്കാണ് ഹെലികോപ്ടര്‍ കൊണ്ടുപോകുന്നത്.

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഏറെനാളായി വിശ്രമത്തിലായിരുന്ന പൃഥ്വിരാജ് ആദ്യമായാണ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരുക്കേൽക്കുന്നത്. തുടർന്ന് കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 

സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് ചിത്രം. സിനിമ നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് എമ്പുരാൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍