ബേസില്‍ ജോസഫ്, ധ്യാന്‍ ശ്രീനിവാസന്‍
ബേസില്‍ ജോസഫ്, ധ്യാന്‍ ശ്രീനിവാസന്‍ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ഡാ മോനേ ബേസിലേ, ഞാൻ തൂക്കിയെടാ; എന്റെ പെർഫോർമൻസ് കണ്ട് അവൻ തകർന്നിരിക്കുകയാണ്'

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് തീയറ്ററിലെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് വരുന്നത്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായത് ധ്യാൻ ശ്രീനിവാസനും ബേസിൽ ജോസഫും തമ്മിലുള്ള ടോം ആൻഡ് ജെറി കളിയാണ്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടേയും അഭിമുഖങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോൾ സിനിമ ഹിറ്റടിച്ചതിന്റെ സന്തോഷത്തിൽ ബേസിലിനെ ട്രോളിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ധ്യാൻ.

ധ്യാനിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ പെർഫോർമൻസ് കണ്ട് ബേസിൽ തകർന്നുപോയെന്നാണ് ധ്യാൻ പറയുന്നത്. എവിടെയാണെന്ന് ഒരുപിടിയുമില്ലെന്നും കൂട്ടിച്ചേർത്തു. 'ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ.'- ധ്യാൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിൽ പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രണവ് ഇപ്പോൾ ഊട്ടിയിലാണെന്നും അതിനിടെ ഫോൺ വിളിച്ചിരുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. വർഷങ്ങൾക്കു ശേഷം തന്റെയൊരു ഹിറ്റ് പടമാണെന്നും നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്യുമ്പോൾ നമ്മളും നന്നാവുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു. തന്റെ പെർഫോൻസ് നല്ലതായിരുന്നുവെന്ന് പലരും പറഞ്ഞുവെന്ന് ചേട്ടൻ മെസേജ് അയച്ചിരുന്നു. അതിന് സ്വാഭാവികം എന്ന് താൻ മറുപടി നൽകിയെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം