ജിത്തു മാധവന്‍, വിനീതും ധ്യാനും
ജിത്തു മാധവന്‍, വിനീതും ധ്യാനും ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'ആവേശം സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍': ധ്യാനിന് ജിത്തു മാധവന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

വിഷു റിലീസായി തിയറ്ററിൽ എത്തിയ ചിത്രങ്ങളാണ് ആവേശവും വർഷങ്ങൾക്ക് ശേഷവും. ഇരു ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവനാണ് ആവേശം സംവിധാനം ചെയ്തത്. ചിത്രത്തേക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ‌ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് ലാ​ഗ് ഉണ്ടെന്ന് വിനീത് പറഞ്ഞെന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. ഇപ്പോൾ അതിന് മറുപടിയുമായി ആവേശം സംവിധായകൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് ‘ആവേശം’ എന്നാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ വിനീതും ധ്യാനും സിനിമയേക്കുറിച്ച് മോശമായി പറഞ്ഞതാണെന്നും കരുതുന്നില്ലെന്നും ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്ക് ഇല്ലെന്നും ജിത്തു കൂട്ടിച്ചേർത്തു.

‘ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്. ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല. ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല.- ജിത്തു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷു റിലീസായി 11 നാണ് ആവേശവും വർഷങ്ങൾക്ക് ശേഷവും തിയറ്ററിലെത്തിയത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം തങ്ങളുടെ ചിത്രം വിഷു ഹിറ്റ് ആകുമെന്നും ‘ആവേശം’ സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടായതായി വിനീത് പറഞ്ഞെന്നാണ് ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ധ്യാനിന്റെ വാക്കുകളും വൈറലാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്