പ്രതീക് ആര്യൻ , ശ്രുതി പരിജ
പ്രതീക് ആര്യൻ , ശ്രുതി പരിജ ട്വിറ്റര്‍
ചലച്ചിത്രം

അശ്ലീലക്കുറിപ്പോടെ ഡാൻസ് വിഡിയോ പങ്കുവച്ചു; നീക്കം ചെയ്യാൻ തയ്യാറായില്ല: യുവാവിനെതിരെ പരാതി നൽകി കൊറിയോ​ഗ്രാഫർ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്റെ വിഡിയോ അശ്ലീക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെതിരെ പരാതിയുമായി കൊറിയോ​ഗ്രാഫർ. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് പ്രതീക് ആര്യൻ എന്നയാൾക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.

തന്റെ വിഡിയോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്തെന്നും വിഡിയോ നീക്കം ചെയ്യാൻ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശ്രുതി ആരോപിച്ചത്. കഴിഞ്ഞ ദിവസം ഒരു കോളജ് ഫെസ്റ്റിൽ നിന്നുള്ള ശ്രുതിയുടെ വിഡിയോ വൈറലായിരുന്നു. ഈ വിഡിയോയിലൂടെയാണ് പ്രതീക് അധിക്ഷേപ പരാമർശം നടത്തിയത്.

‘ഇന്ത്യൻ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികൾ‌ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണ്. എന്നാൽ ഇപ്പോൾ അത് ഒരു ‘കോത’ (വേശ്യാലയങ്ങൾക്ക് മുൻപ് ഉപയോ​ഗിച്ചിരുന്ന വാക്ക്) ആയി മാറിയിരിക്കുന്നു.’- എന്ന കുറിപ്പിലായിരുന്നു വിഡിയോ. പിന്നാലെ ശ്രുതിയുടെ വിഡിയോയ്ക്ക് താഴെ നിരവധി പേർ മോശം കമന്റുമായി എത്തി. ഇതോടെയാണ് പ്രതീകിനെതിരെ ശ്രുതി രം​ഗത്തെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘ഞാൻ‌ കോളജിലെ വിദ്യാർഥിയല്ല. ഫെസ്റ്റിന് വിധികർത്താവായി എത്തിയപ്പോൾ വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച നൃത്തം ചെയ്തതാണ്. കോളജുമായി ഒരു ബന്ധവുമില്ലാത്ത എന്നെ അപകീർത്തിപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങളിൽ ശബ്ദിക്കാൻ താങ്കൾക്ക് അവകാശമുണ്ട്’- എന്നാണ് ശ്രുതി പ്രതികരിച്ചത്. ഇന്ത്യൻ സ്കൂളുകളുടെയും കോളജുകളുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചതെന്നും താങ്കളെക്കുറിച്ചു മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു പ്രതീകിന്റെ വാദം.

പിന്നാലെ ശ്രുതിക്കെതിരെ പ്രതീക് രം​ഗത്തെത്തി. ശ്രുതിയും സുഹൃത്തുക്കളും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി എന്നാണ് ഇയാൾ ആരോപിച്ചത്. മര്യാദയ്ക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ വിഡിയോ നീക്കുമായിരുന്നു. എന്നാൽ എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതിനാൽ താൻ പോസ്റ്റ് നീക്കം ചെയ്യില്ല എന്നാണ് പ്രതീക് കുറിച്ചത്. ഇതോടെയാണു മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ശ്രുതി പരാതി നൽകിയത്. പരാതി സ്വീകരിച്ചെന്നും വിശദാംശങ്ങൾ അറിയിക്കാനും മുംബൈ പൊലീസ് മറുപടി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി