ചലച്ചിത്രം

രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുന്നു, നായകൻ സൗബിൻ ഷാഹിർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ​ഗാന​ഗന്ധർവ്വന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയാൻ രമേഷ് പിഷാരടി. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിഷാരടി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

എഴുത്തുകാരനായ സന്തോഷ്‌ ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷ, ഷിനോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ പഞ്ചവർണ്ണ തത്തയായിരുന്നു പിഷാരടിയുടെ ആദ്യ ചിത്രം. കോമഡി പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം മികച്ച വിജയം നേടി. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ​ഗാന​ഗന്ധർവ്വൻ ഒരുക്കി. ചിത്രത്തിന്റെയും രചനയും സംവിധാനവും പിഷാരടി ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു