ചലച്ചിത്രം

അച്ഛനേയും അമ്മയേയും ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു, ഞാൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനമാകും: അൽഫോൺസ് പുത്രൻ

സമകാലിക മലയാളം ഡെസ്ക്

പ്രമം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ആരാധകരാക്കിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. എന്നാൽ കുറച്ചുനാളായി താരത്തിന്റെ പേര് കൂടുതൽ ഉയർന്നു കേൾക്കുന്നത് വിവാദങ്ങളിലാണ്.  ഇപ്പോൾ ശ്രദ്ധനേടുന്നത് അൽഫോൺസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്.

തന്റെ വീട്ടുകാരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും ഇനി പോസ്റ്റുകൾ ഇടുന്നില്ല എന്നുമാണ് അൽഫോൺസ് പുത്രൻ കുറിച്ചത്. 'ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്.'- എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

നിരവധി പേരാണ് അൾഫോൺസ് പുത്രനെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗോൾഡിന്റെ പരാജയത്തിൽ തളരുതെന്നും ശക്തമായി തിരിച്ചുവരണം എന്നുമാണ് അവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കാനും വിശ്രമിക്കാനുമെല്ലാം പറയുന്നവരുണ്ട്. കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കും വിനീത് ശ്രീനിവാസനുമൊപ്പമുള്ള ചിത്രം അൽഫോൺസ് പുത്രൻ പങ്കുവച്ചിരുന്നു. 

ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാണിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ അൽഫോൺസ് പുത്രനെ പരിഹസിച്ചുകൊണ്ട് നിരവധി പേർ എത്തിയിരുന്നു ഇതോടെ താൻ സിനിമ ചെയ്യുന്നില്ലെന്ന് അൽഫോൺസ് പറയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും