ചലച്ചിത്രം

അനിയത്തിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി സായ് പല്ലവി; സന്തോഷനൃത്തവുമായി താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സുന്ദരി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വിനീതാണ് വരൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ പൂജ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

വിവാഹനിശ്ചയ ചിത്രങ്ങളാണ് പൂജ പോസ്റ്റ് ചെയ്തത്. 'ഒരു വലിയ കുടുംബം, നിറഞ്ഞ ഹൃദയങ്ങൾ, എന്റെ ഹൃദയത്തിന് ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്നേഹം'- എന്ന പോസ്റ്റിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിനീതിനും സായ് പല്ലവിക്കും കുടുംബത്തിനൊപ്പമുള്ളതായിരുന്നു പൂജയുടെ ചിത്രങ്ങൾ അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. 

മഞ്ഞ സാരിയിൽ അതിസുന്ദരിയായിരുന്നു സായ് പല്ലവി. പൂജയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഡാൻസ് കളിക്കുന്ന സായ് പല്ലവിയുടെ വിഡിയോയും പുറത്തുവന്നു. 

കഴിഞ്ഞ ദിവസമാണ് വിനീതിനെ പൂജ പരിചയപ്പെടുത്തിയത്. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് പ്രണയത്തേക്കുറിച്ച് പറഞ്ഞത്. നിസ്വാർഥമായി സ്‌നേഹിക്കാനും ക്ഷമ കാണിക്കാനും സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തി ഭംഗിയായി നിലനില്‍ക്കുകനും എന്നെ പഠിപ്പിച്ചത് ഇവനാണ്. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി.- എന്നാണ് പൂജ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

വെന്തുരുകി ഡല്‍ഹി, വീണ്ടും 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

നാളെയുടെ തീപ്പൊരികള്‍...

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു