നവ്യ നായർ
നവ്യ നായർ 
ചലച്ചിത്രം

വന്ന വഴിമറന്ന് വൻ പ്രതിഫലം വാങ്ങുന്നത് നിർത്തണമെന്ന് മന്ത്രി: ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് നവ്യയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവജനോത്സവത്തിൽ അതിഥികളായി എത്താൻ സെബ്രിറ്റികൾ വൻ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ അതിഥിയായി എത്തിയ നവ്യ നായർ മന്ത്രിക്ക് മറുപടിയുമായി എത്തി. താൻ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നത് എന്നാണ് നവ്യ പറഞ്ഞത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല. സർവകലാശാല കലോത്സവ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുമാണ് ഉദ്ഘാടന പ്രസം​ഗത്തിൽ ശിവൻകുട്ടി പറഞ്ഞത്. സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ നവ്യ നായർ മന്ത്രിക്ക് മറുപടി നൽകി. താൻ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നുമാണ് താരം പറഞ്ഞത്. കോളജി വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിലും താരം പ്രതികരിച്ചു. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം- എന്നാണ് താരം പറഞ്ഞത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്