രൺദീപ് ഹൂഡ
രൺദീപ് ഹൂഡ ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

സവർക്കറാവാൻ രൺദീപ് ഹൂഡയുടെ ഞെട്ടിക്കുന്ന രൂപമാറ്റം; 'ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ൽ' എന്ന് ആരാധകർ, വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

സ്ക്രീനിലെ മികച്ച പ്രകടനത്തിലൂടെ പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് രൺദീപ് ഹൂഡ. രൺദീപ് ഹൂഡ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം സ്വതന്ത്ര വീർ സവർക്കറുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് ഇപ്പോൾ താരം. ചിത്രത്തിൽ സവർക്കറായി എത്തുന്നതും രൺദീപ് തന്നെയാണ്. സവർക്കറാകാൻ രൺദീപ് വലിയ രീതിയിലുള്ള രൂപമാറ്റത്തിന് വിധേയനായത്.

കഥാപാത്രത്തിന് വേണ്ടി താരം 18 കിലോ കുറച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാ പാനി ജയിലിലെ രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴുള്ള താരത്തിന്റെ ലുക്ക് ആണിതെന്നാണാണ് ആരാധകരുടെ വിലയിരുത്തൽ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രം പുറത്തുവിട്ടതിന് പിന്നാലെ രൺദീപിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ രൂപമാറ്റവുമായാണ് ആരാധകർ രൺദീപിന്റെ ചിത്രത്തിന് വേണ്ടി സമർപ്പണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ലെന്നാണ് പലരും കമന്റ് ബോക്‌സിൽ പ്രതികരിച്ചത്. 2021ജൂണിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ.

എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിങ്ടൺ, അമിത് സിയാൽ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 22ന് റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്