ദേശീയം

ഒരു മണിക്കൂര്‍, 101 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഭാത ഭക്ഷണം; ലോക റെക്കോര്‍ഡുമായി ഗുരുദ്വാര

സമകാലിക മലയാളം ഡെസ്ക്

101 രജ്യത്ത് നിന്നുമുള്ള പൗരന്മാര്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയിരിക്കുകയാണ്‌ ദുബായിലെ ഗുരു നാനാക്ക് ദര്‍ബാര്‍. 101 രാജ്യങ്ങളില്‍ നിന്നുമുള്ള 600 പേര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയാണ് ജെബല്‍ അലിയിലെ ഗുരുദ്വാര ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. 

ബ്രേക്ക്ഫാസ്റ്റ് ഫോര്‍ ഡൈവേഴ്‌സിറ്റി എന്ന പേരില്‍ ഒരു മണിക്കൂറായിരുന്നു പരിപാടി. സ്‌കൂള്‍ വിദ്യാര്‍ഥികളും, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയില്‍ യുഎയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സുരിയായിരുന്നു മുഖ്യ ക്ഷണിതാവ്. 

55 രാജ്യങ്ങളുടെ പ്രഭാത ഭക്ഷണമൊരുക്കിയ ലോക റെക്കോര്‍ഡാണ് ഗുരു നാനാക്ക് ദര്‍ബാര്‍ മറികടന്നത്. ലണ്ടനില്‍ വെച്ച് മിലന്‍ എസ്‌പോയില്‍ ന്യൂട്ടെല്ലയായിരുന്നു 55 രാജ്യങ്ങളുടെ പ്രഭാത ഭക്ഷണം തയ്യാറാക്കി ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'