ദേശീയം

ബില്‍ അടക്കാത്തതിന് രോഗികളെ തടഞ്ഞുവയ്ക്കാനാകില്ല; ആശുപത്രികളുടെ നടപടി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബില്‍ അടയ്ക്കാത്തതിന് രോഗികളെ തടഞ്ഞുവയ്ക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബില്‍ അടച്ചിട്ടില്ലെങ്കില്‍ രോഗികളെ തടഞ്ഞുവയ്ക്കുകയല്ല, അവരെ പോകാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 

ബില്‍ അടച്ചുതീര്‍ക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രിയില്‍ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് പ്രീമിയര്‍ പ്രൈവറ്റ് സിറ്റി ഹോസ്പിറ്റലിനെതിരായ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. 

ബില്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ തന്റെ പിതാവിനെ ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 16.75 ലക്ഷം രൂപയായിരുന്നു ആശുപത്രി ബില്‍. ഇതില്‍ 3.3 ലക്ഷം രൂപ അടച്ചെങ്കിലും ബാക്കി തുക കൂടി അടച്ചാല്‍ മാത്രമേ ആശുപത്രിയില്‍ നിന്നും വിടുകയുള്ളെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്