ദേശീയം

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ ഗുജറാത്തില്‍ ആക്രമണം. രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനത്തിനു നേറെ നടന്ന കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അക്രമണത്തില്‍ രാഹുല്‍ ഗാന്ധിക്കു പരിക്കേറ്റില്ലെങ്കിലും ഒരു സുരക്ഷാ ഉദ്യോസ്ഥനു പരിക്കേറ്റു. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ഒളിവില്‍'  പോയ എംഎല്‍എമാരില്‍ ആറു പേരുടെ മണ്ഡലങ്ങളുള്ള ബനസ്ഗന്ധയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍. ഈ മേഖലയില്‍ പ്രളയം രൂക്ഷമായതിനെ തുടര്‍ന്നാണ് എസ്പിജി കമാന്റോകള്‍ക്കൊപ്പം രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്.

അതേസമയം, ആക്രമണത്തിനു പിന്നില്‍ ബിജെപി ഗുണ്ടകളാണെന്നും ഇവര്‍ ആരെന്ന് ബിജെപിക്കു വ്യക്തമായി അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വേല ആരോപിച്ചു. ജനധാപത്യത്തിലുള്ള പ്രതിപക്ഷത്തിന്റെ സ്ഥാനം ഇത്തരം ആക്രമണങ്ങളിലൂടെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമമാണിതെന്നും സുര്‍ജ്വേല ആരോപിച്ചു. 

എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപിക്കെതിരായ ആരോപണം തെറ്റാണെന്നും സംഭവത്തില്‍ പങ്കില്ലെന്ന് ബിജെപി എംപി ജഗദാംബിക പാല്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍