ദേശീയം

റാം റഹീം സിങിന്റെ പെട്ടി ചുമന്നു; ഹരിയാന ഡെപ്യൂട്ടി അഡ്വ. ജനറലിനെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ഖാട്ടര്‍: ബലാത്സംഗ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹീം സിങ്ങിന്റെ പെട്ടിചുമന്നു നടന്നതിനു ഹരിയാന ഡെപ്യൂട്ടി അഡ്വക്ക റ്റ് ജനറലിനെ പുറത്താക്കി. റാം റഹീം സിങ്ങിനെ ജയിലിലേക്കു മാറ്റുന്ന സമയത്ത് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുര്‍ദാസ് സിങ് റാം റഹീം സിങ്ങിന്റെ പെട്ടിചുമന്നതിനാണ് നടപടി. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ കോടതി കുറ്റക്കാരമെന്ന് കണ്ടെത്തിയയാളെ ബാഗും ചുമന്ന് അനുഗമിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് നടപടി. 

അതേസമയം, റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആക്രമങ്ങള്‍ക്കു ദോര സച്ചാ സൗദാ ആശ്രമം ആദ്യമായി പ്രതികരിച്ചു. ദോര സച്ചാ സൗദാ പ്രവര്‍ത്തകരല്ല അക്രമം നടത്തിയതെന്നും സാമൂഹ്യ വിരുദ്ധരാണ് അതിനു പിന്നിലെന്നും ദോര സച്ചാ സൗദ് പ്രതികരിച്ചു. തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നെന്നും മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അപലപനീയമാണെന്നും ആശ്രമം അധികൃതര്‍ അറിയിച്ചു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി റാം റഹീം സിങ്ങിന്റെ ശിക്ഷാ വിധി റോത്തക്ക് ജയിലില്‍ വെച്ചാണ് നടക്കുക. തിങ്ങളാഴ്ചയാണ് വിധി പ്രഖ്യാപനം. ശിക്ഷ വിധിക്കാനായി ജഡ്ജി ജയിലിലേക്കു പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ