ദേശീയം

രാഹുല്‍ ഹിന്ദുവെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ മിണ്ടാതിരുന്നതെന്തിന്: സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിയുടെ ഉള്ളില്‍ ഒരു ഹിന്ദു ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാകണം രാഹുല്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടെതെന്നും സ്മൃതി ഗുജറാത്തില്‍ പറഞ്ഞു. 

ജനസമ്മതിയില്ലാത്ത നേതൃത്വമാണ് കോണ്‍ഗ്രസിന് ഉള്ളത് എന്നതിന്റെ തെളിവാണ് ഉത്തര്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. ഗുജറാത്തിലും ബിജെപി വന്‍ വിജയം നേടുമെന്നുറപ്പാണ്. 

ഗുജറാത്തികളെ അപമാനിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കും. രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ ജനങ്ങള്‍ എത്തുന്നില്ല. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ അറിയാം. 

കഴിഞ്ഞ ദിവസം രാഹുലിന്റെ സേംനാഥ് ക്ഷേത്ര സന്ദര്‍ശനം ബിജെപി വിവാദമാക്കിയിരുന്നു. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ അഹിന്ദുക്കളുടെ കോളത്തിലാണ് രാഹുല്‍ ഒപ്പുവച്ചത് എന്നായിരുന്നു പ്രചാരണം. ഇതിന്റെ തുടര്‍ച്ചയായാണ് സ്മൃതി ഇറാനിയുടെയും പരാമര്‍ശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍