ദേശീയം

പ്രധാനമന്ത്രീ, താങ്കളെയോര്‍ത്ത് നാണക്കേടു തോന്നുന്നു: ശരദ് പവാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്ഥാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ ഓര്‍ത്ത് നാണക്കേടു തോന്നുന്നുവെന്ന് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പവാര്‍ അഭിപ്രായപ്പെട്ടു.

''പ്രധാനമന്ത്രീ, താങ്കളെയോര്‍ത്ത് ലജ്ജ തോന്നുന്നു, അത്തരമൊരു ആരോപണമാണ് താങ്കള്‍ ഉന്നയിച്ചത്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിക്കും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താങ്കള്‍ ആരോപണം ഉന്നയിച്ചത്''- പവാര്‍ പറഞ്ഞു.

രാജ്യം നേരിടുന്ന ഒരു പ്രശ്‌നവും പരിഹരിക്കാന്‍ മോദി സര്‍ക്കാരിനായിട്ടില്ല. അതില്‍നിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് തെരഞ്ഞെടുപ്പുകാലത്ത് പാകിസ്ഥാന്‍ കഥകള്‍ പടച്ചുവിടുന്നതെന്ന് കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിയില്‍ പവാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സാണ് മോദി ഇടിച്ചുതാഴ്ത്തിയതെന്ന് പവാര്‍ കുറ്റപ്പെടുത്തി.

എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും മോദിയുടെ ആക്ഷേപത്തിനെതിരെ രംഗത്തുവന്നു. ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുകയാണ്, പ്രസംഗവേദിയില്‍ പറയുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് ശിവസേനാ മുഖപത്രം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു