ദേശീയം

ഗുല്‍മേഹറിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എബിവിപിയെ (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്) ഭയമില്ലെന്ന്  ഭയമില്ലെന്ന പ്ലെക്കാര്‍ഡുമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നിനു തുടക്കമിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മേഹറിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

ദേശീയതയുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ ഉടലെടുത്ത സംഘര്‍ഷം രാജ്യത്ത് മറ്റൊരു വിദ്യാര്‍ഥി പ്രക്ഷോപത്തിന് വഴിതെളിയുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മൃത്യുവരിച്ച സൈനികന്റെ മകളുംകൂടിയായ ഗുല്‍മേഹര്‍ കൗറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വേച്ഛാധിപത്യ പേടിക്കെതിരേ ശബ്ദമുയര്‍ത്തുന്ന നമ്മുടെ കുട്ടികള്‍ക്കൊപ്പമാണ് ഞങ്ങളെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, എബിവിപിയെ ഭയമില്ലെന്ന് സോഷ്യല്‍ മീഡയയില്‍ പറഞ്ഞതിന് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെതിരേ ഡല്‍ഹിയിലുള്ള വനിതാ അവകാശ പാനലിന് ഗുര്‍മേഹര്‍ പരാതി നല്‍കി. 

എന്നാല്‍, എബിവിപി ഒരു ദേശീയ സംഘടനയാണ്. ക്യാംപസിലുള്ള സമാധാനം എന്തിനാണ് പുറത്ത് നിന്നുവന്നവര്‍ കളയുന്നതെന്ന്് രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിന് തൊട്ടുമുമ്പ് കേന്ദ്ര മന്ത്രി വെങ്കയ്യ നായ്ഡു എഎന്‍ഐ യോട് പറഞ്ഞു. അഭിപ്രായത്തിലുള്ള വ്യത്യസ്തത അംഗീകരിക്കാന്‍ സാധിക്കും. എന്നാല്‍ ആശയത്തില്‍ വിത്യസ്തത അംഗീകരിക്കാന്‍ സാധിക്കില്ല. ചില വിഭാഗങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുകയും സാമൂഹ്യ സംഘര്‍ഷങ്ങളുണ്ടാക്കി രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുകയാണെന്നും ബിജെപി മന്ത്രി വ്യക്തമാക്കി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുള്ള (ജെഎന്‍യു) ഉമര്‍ ഖാലിദ്, ഷെഹ്ല റാഷിദ് എന്നിവരെ ക്ഷണിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉമര്‍ ഖാലിദിനെതിരേ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹിയെ ക്യാംപസിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ്് എബിവിപി ഇവര്‍ക്കുള്ള ക്ഷണം റദ്ദാക്കുകയും ഇടതു അനുകൂല സംഘടനകള്‍ എബിവിപിക്കെതിരേ രംഗത്ത് വരികയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി