ദേശീയം

കശ്മീരില്‍ സൈന്യം മനുഷ്യകവചമാക്കിയയാള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറിനെ പ്രതിരോധിക്കാന്‍ മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമദ് ദാറിന് കശ്മീര്‍ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കരസേന തങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതില്‍ സേനയ്ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിലാല്‍ നസ്‌കി അറിയിച്ചു.

കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചില്‍ ഗ്രാമത്തിലെ നെയ്ത്തുകാരനായ ഫാറൂഖിനെയായിരുന്നു കഴിഞ്ഞ മാസം ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് കല്ലേറുകാര്‍ക്കെതിരെ മനുഷ്യകവചമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ സൈനികരുടെ ജീപ്പിനു മുന്നില്‍ കെട്ടിവയ്ക്കുകയായിരുന്നു.

സൈന്യത്തിനു നേരെ കശ്മീരിലെ പ്രതിഷേധക്കാര്‍ നടത്തുന്ന കല്ലേറ് തടയാനാണ് അഹമദിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് വിവിധ ഗ്രാമങ്ങളിലൂടെ സൈനികര്‍ യാത്ര ചെയ്തത്. അഹമദ് ജീപ്പിനു മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സേനയുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു മേജര്‍ ഗൊഗോയിയുടെയും കരസേനാ മേധാവിയുടെയും നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം