ദേശീയം

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ ഗാഡ്‌കോപ്പറിലുള്ള നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17 ആയി. സംഭവത്തില്‍ കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനില്‍ സിതാപിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി അപകടസ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സുനില്‍ സിതാപിനെരെ ചുമത്തിയിട്ടുള്ളത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനെടെയാണ് ആപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാര്‍ യോഗം ചേരുകയും പ്രവര്‍ത്തി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അനധികൃതമായാണ് കെട്ടിടത്തിന്റെ പണികള്‍ നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. 

പതിനാറോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം പേരയും രക്ഷിച്ചു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും അകപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു