ദേശീയം

ഹോസ്റ്റല്‍ ഫീസിനായി രക്തം വില്‍ക്കാന്‍ വിദ്യാര്‍ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പല്‍: ഹോസ്റ്റല്‍ ഫീസ് നല്‍കുന്നതിനായി രക്തം വില്‍ക്കാനൊരുങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളായിരുന്നു രക്തം വില്‍ക്കുന്നതിനായി ഭോപ്പാലിലെ പ്രാദേശിക ആശുപത്രിയിലെത്തിയത്. ഇവരോട് ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന് നല്‍കുന്നതിനായാണ് പണമെന്ന് വ്യക്തമായത്. 

ജബല്‍പ്പൂര്‍ ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായുള്ള ഗദ്ധ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ആദിവാസി വിദ്യാര്‍ഥികളില്‍ നിന്നും അനധികൃതമായി പണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഭൈദേഹി താക്കൂറിനെ മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്താക്കി. 

മധ്യപ്രദേശ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഷ്യഡ്യൂള്‍ഡ് ട്രൈബ് കമ്മിഷനും ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം