ദേശീയം

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഇന്ന് എബിവിപി മാര്‍ച്ച്‌ 

സമകാലിക മലയാളം ഡെസ്ക്


ന്യു ഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഇന്ന് എബിവിപി മാര്‍ച്ച്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മാര്‍ച്ച്. കഴിഞ്ഞ ദിവസം എബിവിപിക്കെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എബിവിപി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.  ഉച്ചയ്ക്ക് 12 മണിക്കാണ് മാര്‍ച്ച്. നോര്‍ത്ത് ക്യാമ്പസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. 

രാംജാസ് കോളജില്‍ എബിവിപിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം അതേപടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എബിവിപി മാര്‍ച്ച് നടത്തുനനത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു