ദേശീയം

ഡല്‍ഹിയെ ലണ്ടനാക്കുമെന്ന് കെജ്‌രിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ ഡല്‍ഹിയെ ഒരു വര്‍ഷത്തിനുള്ളില്‍ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പത്തുവര്‍ഷത്തിലേറെയായി അധഘികാരത്തിലിരിക്കുന്ന ബിജെപിക്ക് ചെയ്യാന്‍ സാധിക്കാത്തത് ഡല്‍ഹിയില്‍ രണ്ടു വര്‍ഷം കൊണ്ട് എഎപിക്ക് സാധിച്ചെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. 

ഡല്‍ഹിയെ മാലിന്യമുക്തമാക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഎപിയുടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണം. അനധികൃത കോളനികള്‍ നിയമാനുസൃതമാക്കുന്നതിനുള്ള പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'