ദേശീയം

കൂട്ടബലാത്സംഗ കേസ്; മുന്‍ യുപി മന്ത്രി പ്രജാപതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ യുപി മന്ത്രിയും എസ്പി നേതാവുമായ ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവില്‍ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  

പ്രജാപതിയുടെ രണ്ട് മക്കളടക്കം മൂന്നുപേര്‍ ചൊവ്വാഴ്ച പൊലീസ് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രജാപതിയെ കുടുക്കിയത്. പ്രജാപതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

2014ല്‍ പ്രജാപതി ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതാണ് കേസ്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളേയും ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷമാണ് മന്ത്രിയായിരുന്ന പ്രജാപതിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത്.

പ്രജാപതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി ബുധനാഴ്ച കോടതിയെ സമീപിക്കാനും പൊലീസ് പദ്ധതിയിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം