ദേശീയം

ഗ്രാമങ്ങളില്‍ 9 ശതമാനം, നഗരങ്ങളില്‍ 30.. ഡിജിറ്റല്‍ ഇന്ത്യ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിജിറ്റലൈസേഷനും ക്യാഷ്‌ലെസ് ഇക്കണോമിക്കുമായി കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമങ്ങള്‍ നടത്തുമ്പോഴും രാജ്യത്ത് സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ വളരെ കുറവെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ ഒന്‍പതു ശതമാനത്തില്‍ താഴെയും നഗരങ്ങളില്‍ മുപ്പതു ശതമാനവുമാണ് കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്നത്. നാഷനല്‍ സാംപിള്‍ സര്‍വേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഡെസ്‌ക് ടോപ്, ലാപ് ടോപ്, പാംടോപ്, നോട്ട്ബുക്ക്, ടാബാലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ അറിയുന്നതിനെയാണ് പഠനത്തില്‍ കംപ്യൂട്ടിങ് എബിലിറ്റി എന്നു കണക്കാക്കിയിരിക്കുന്നത്. ഇത് അനുസരിച്ച് ഗ്രാമ മേഖലകളില്‍ 8.8 ശതമാനത്തിനാണ് കംപ്യൂട്ടിങ് എബിലിറ്റിയുള്ളത്. നഗരങ്ങളില്‍ ഇത് 30.2 ശതമാനമാണ്. 

2014ല്‍ പൂര്‍ത്തിയാക്കിയ നാഷനല്‍ സാംപിള്‍ സര്‍വേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സക്കരിയ സിദ്ദിഖിയും കൊല്‍ക്കത്ത പ്രതീചി ട്രസ്റ്റിലെ സാബിര്‍ അഹമ്മദും ചേര്‍ന്നു നടത്തിയ വിശകലനം ഹിന്ദു ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്. ഇന്റര്‍നെറ്റ് സൗകര്യമോ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളോ പഠനത്തില്‍ കണക്കാക്കിയിട്ടില്ലെന്നും സ്മാര്‍ട്ട് ഫോണ്‍ പോലെയുള്ള ഉപകരണങ്ങളുടെ ഉപയോഗം മാത്രമാണ് പരിഗണിച്ചതെന്നും ഡോ. സിദ്ദിഖിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ പോലെ ഈ പട്ടികയില്‍നിന്ന ഏതെങ്കിലും ഒരിനം എടുത്തു മാറ്റിയാല്‍ കംപ്യൂട്ടിങ് എബിലിറ്റിയുടെ ശതമാനം കുത്തനെ താഴെയെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഗ്രാമമേഖലയിലെ കംപ്യൂട്ടിങ് എബിലിറ്റിയില്‍ കേരളം മുന്‍പന്തി
യിലാണ്. ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 32.3 ശതമാനവും ഇത്തരത്തില്‍ എതെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്നവരാണ്. ഛത്തിസ്ഗഢ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 2.9 ശതമാനം മാത്രമാണ് ഛത്തിസ്്ഗഢിന്റെ കംപ്യൂട്ടിങ് എബിലിറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും