ദേശീയം

കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായി, നേതൃത്വം മാറണമെന്ന് മണിശങ്കര്‍ അയ്യര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി കൂടിയായ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ചെറുതായി വരികയാണ്. നേതൃത്വത്തില്‍ മാറ്റം വരുത്തുകയാണ് പാര്‍ട്ടി അടിയന്തരമായി ചെയ്യേണ്ടത്. ജനറല്‍ സെക്രട്ടറിമാര്‍ ചെറുപ്പക്കാരാവണം. പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റിയില്‍ പരിചയ സമ്പന്നരായ ആളുകളാണ് വേണ്ടതെന്നും അയ്യര്‍ പറഞ്ഞു.

ഗോവയില്‍ വിശ്വാസവോട്ടെടുപ്പില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിജയിച്ചതിനു പിന്നാലെയായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു തിരിച്ചടിയേറ്റതിനു പിന്നാലെ പല നേതാക്കളും നേതൃത്വത്തിന് എതിരെ തിരിഞ്ഞിരുന്നു. വിദേശത്ത് ചികിത്സയിലുള്ള സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ തെരഞ്ഞടുപ്പില്‍ നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്