ദേശീയം

ബാബരി മസ്ജിദ്;അദ്വാനിയെ കുറ്റവിമുക്തനാക്കുമോ എന്ന് ഇന്നറിയാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതു സംബംന്ധിച്ച് ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവരുടെ ഗൂഡാലോചനക്കുറ്റം നിലലനില്‍ക്കുമോ എന്ന് സുപ്രീം കോടതി ഇന്ന് വ്യകക്തമാക്കും. അലഹബാദ് കോടതി ഗൂഡാലോചനക്കുറ്റത്തില്‍ നിന്നും എല്‍കെ അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ സിബിഐ ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേലാണ് നിലപാട് വ്യക്തമാക്കുന്നത്, അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, വിനയ് കട്യാര്‍, സാധ്വി ഋതംബര എന്നിവരെയാണ് അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയത്. 

കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്ന് സുപ്രീംകോടതി ജഡ്ജ് അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്ര തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിയിരുന്നു ജഡ്ജന്റെ അഭിപ്രായ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം