രാജ്‌കോട്ട്: മഹാത്മഗാന്ധി പഠിച്ച ഗുജറാത്തിലെ സ്‌കൂള്‍ ലോകോത്തരനിലവാരത്തിലുള്ള മ്യൂസിയമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗാന്ധിയുടെ ഓര്‍മകള്‍ നിലനിര്‍ത്തുകയാണ് മ്യൂസിയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച തീരുമാനം കഴിഞ്ഞ ആഗസ്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റാനുള്ള പകരം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂസയത്തിന്റെ പണി കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ