ദേശീയം

മന്‍ കി ബാത്തിന് ശേഷം ജന്‍ കി ബാത്തുമായി പ്രധാനമന്ത്രി; ജനങ്ങളുടെ പ്രതികരണം അറിയുക ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പരിപാടിക്ക് പിന്നാലെ ജന്‍ കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ മോദി ജനങ്ങളുമായി സംവദിക്കുകയാണെങ്കില്‍, ജന്‍ കി ബാത്തിലൂടെ ജനങ്ങള്‍ പറയുന്നത് പ്രധാനമന്ത്രി കേള്‍ക്കും. 

ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ജന്‍ കി ബാത് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ചും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള ജനങ്ങളുടെ പ്രതികരണം ജന്‍ കി ബാത്തിലൂടെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ അറിയിക്കാനാകും. 

കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ജന്‍ കി ബാത്ത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത മെയ് 26 മുതല്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന പരിപാടിയും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാര്‍ സന്ദര്‍ശിക്കുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ണാടകയിലും ഒഡിഷയിലുമെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ